ചിറക്കൽപ്പടി - കാഞ്ഞിരപ്പുഴ, ഒറ്റപ്പാലം - പെരിന്തൽമണ്ണ, എംഇഎസ് - പയ്യനെടം, മണ്ണാർക്കാട് - ചിന്നത്തടാകം, കോങ്ങാട് - മണ്ണാർക്കാട് ടിപ്പു സുൽത്താൻ റോഡ് നിർമാണങ്ങളുമായി ബന്ധപ്പെട്ടാണ് വീഴ്ച

പാലക്കാട്: റോഡ് നിർമ്മാണ പ്രവർത്തികളിലെ അനാസ്ഥയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയറെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പിഡബ്ല്യുഡി എക്സിക്യൂട്ടിവ് എഞ്ചിനീയർ പ്രേംജിലാലിനെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. കേരളാ റോഡ് ഫണ്ട് ബോർഡ് പാലക്കാട്, മലപ്പുറം ജില്ലകളുടെ ചുമതലക്കാരനായിരുന്നു ഇദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചിറക്കൽപ്പടി - കാഞ്ഞിരപ്പുഴ, ഒറ്റപ്പാലം - പെരിന്തൽമണ്ണ, എംഇഎസ് - പയ്യനെടം, മണ്ണാർക്കാട് - ചിന്നത്തടാകം, കോങ്ങാട് - മണ്ണാർക്കാട് ടിപ്പു സുൽത്താൻ റോഡ് നിർമാണങ്ങളുമായി ബന്ധപ്പെട്ടാണ് വീഴ്ച വരുത്തിയത്. പദ്ധതികൾ ഇഴയുന്നതിൽ വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തത്.