ഇടറോഡുകളിൽ നിന്നും ബൈപ്പാസിലേക്ക് കയറുന്ന ഭാഗങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. ട്രാഫിക് സംവിധാനത്തിലെ പോരായ്മ തുടക്കം മുതൽ യാത്രക്കാർ ബുദ്ധിമുട്ടായി പറഞ്ഞിരുന്നു. ഇതു പരിഹരിക്കാൻ കൊമ്മാടി, കളർകോട് ജംഗ്ഷനകളുടെ നവീകരണമാണ് ആലോചിക്കുന്നത്
ആലപ്പുഴ : ബൈപ്പാസിലെ(BYPASS) അപകടങ്ങൾ (accidents)കുറയ്ക്കാൻ ഇടപെടലുമായി പൊതുമരാമത്ത് വകുപ്പ്(pwd). വളവുകളിൽ ഡിവൈഡറുകൾ സ്ഥാപിക്കും. വേഗ നിയന്ത്രണത്തിന് ക്യാമറകളുമടക്കം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും തീരുമാനമായി. ബൈപ്പാസ് തുറന്ന് ഒരുവർഷം പിന്നിടുമ്പോൾ ചെറുതും വലുതുമായ 40 ൽ അധികം അപകടങ്ങളാണ് ഉണ്ടായത്.
11 വയസ്സുള്ള ദയ എന്ന വിദ്യാർഥിനിയാണ് ഏറ്റവുമൊടുവിൽ ബൈപ്പാസിലെ വാഹനാപകടത്തിൽ മരിച്ചത്. ഇതുവരെ ഒൻപത് പേർക്ക് ജീവൻ നഷ്ടമായി. അപകടങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്ന നിരന്തര ആവശ്യങ്ങൾക്കൊടുവിലാണ് പൊതുമരാമത്ത് മന്ത്രി യോഗം വിളിച്ചത്. ബൈപ്പാസിലൂടെ അമിത വേഗതയിൽ പായുന്നവരെ പിടികൂടാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.
ഇടറോഡുകളിൽ നിന്നും ബൈപ്പാസിലേക്ക് കയറുന്ന ഭാഗങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. ട്രാഫിക് സംവിധാനത്തിലെ പോരായ്മ തുടക്കം മുതൽ യാത്രക്കാർ ബുദ്ധിമുട്ടായി പറഞ്ഞിരുന്നു. ഇതു പരിഹരിക്കാൻ കൊമ്മാടി, കളർകോട് ജംഗ്ഷനകളുടെ നവീകരണമാണ് ആലോചിക്കുന്നത്.
