കോഴിക്കോട്: ക്വാറന്‍റീനില്‍ കഴിയവേ നിയന്ത്രണം ലംഘിച്ച് കണ്ടെന്‍മെന്‍റ് സോണിലിറങ്ങിയ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. തോട്ടുമുക്കം സ്വദേശിയായ ജോണി ഇടശേരിക്കെതിരെയാണ് മുക്കം പൊലീസ് കേസെടുത്തത്. 

ക്വാറന്‍റീന്‍ ലംഘനം ചോദ്യം ചെയ്തപ്പോള്‍ ജോണി ഇടശേരി മര്‍ദ്ധിച്ചുവെന്ന് ദ്രുതകര്‍മ്മസേന പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് നിരീക്ഷണത്തില്‍ കഴിയുന്ന ജോണി ഇടശേരി തോട്ടുമുക്കത്തിറങ്ങിയത്. ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ധിച്ചുവെന്നാണ് ദ്രുതകര്‍മ്മസേന പ്രവര്‍ത്തകരുടെ പരാതി. കൊവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ജോണി ഇടശ്ശേരിയോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്. 

Also Read: കോഴിക്കോട് ആശങ്ക കനക്കുന്നു; വിവാഹത്തിൽ പങ്കെടുത്തയാളുടെ ഒമ്പത് കുടുംബാംഗങ്ങൾക്ക് കൂടി കൊവിഡ്