Asianet News MalayalamAsianet News Malayalam

'വില്‍പ്പത്രം ഉണ്ടാക്കിയത് ബാലകൃഷ്ണപിള്ള'; കൂടുതല്‍ സ്വത്ത് പെണ്‍മക്കള്‍ക്ക് നല്‍കി, ഗണേഷിനെ പിന്തുണച്ച് ബന്ധു

ഇപ്പോഴത്തെ വിവാദങ്ങൾ ഗണേഷിൻ്റെ രാഷ്ട്രീയ ഭാവി തകർക്കാനാണെന്നും മനോജ് പറഞ്ഞു.

R Balakrishna Pillai relative support Ganesh Kumar on property controversy
Author
Trivandrum, First Published May 23, 2021, 10:05 AM IST

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയുടെ വിൽപ്പത്ര വിവാദത്തിൽ ഗണേഷ് കുമാറിന് പിന്തുണയുമായി പിളളയുടെ ബന്ധുവും ഒരു കാലത്തെ വിശ്വസ്തനുമായിരുന്ന ശരണ്യ മനോജ്. ബാലകൃഷ്ണപിള്ള സ്വന്തം നിലയിൽ തയ്യാറാക്കിയതാണ് വിൽപ്പത്രമെന്ന് മനോജ് പറഞ്ഞു. പെൺമക്കൾക്കാണ് പിള്ള കൂടുതൽ സ്വത്തുക്കൾ നൽകിയത്. 

ഇപ്പോഴത്തെ വിവാദങ്ങൾ ഗണേഷിൻ്റെ രാഷ്ട്രീയ ഭാവി തകർക്കാനാണെന്നും മനോജ് പറഞ്ഞു. ദീർഘകാലമായി ഗണേഷുമായി അഭിപ്രായ വ്യത്യാസത്തിലാണ് മനോജ്. ഗണേഷുമായുള്ള വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ടാണ് വിൽപ്പത്ര വിവാദത്തിൽ ഗണേഷിന് പിന്തുണ നൽകുന്നതെന്നും മനോജ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios