ഐ ആര്‍ എസില്‍ ചേരുന്നതിന് മുന്‍പ് റിസര്‍വ് ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന ആർ മോഹനൻ നിലവില്‍ തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിസ്റ്റ്യുട്ട് ഓഫ് ഫിനാൻസ് ആന്‍റ് ടാക്സേഷനിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റാണ്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി ഇന്‍കം ടാക്സ് മുന്‍ ഓഫീസര്‍ ആര്‍ മോഹനനെ നിയമിക്കാന്‍ തീരുമാനിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്ന് എം വി ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് നിയമനം.

മുഖ്യമന്ത്രിയുടെ മുൻ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ സഹോദരനാണ് ആർ മോഹനൻ. ഐ ആര്‍ എസിൽ ചേരുന്നതിന് മുന്‍പ് റിസര്‍വ് ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന ആർ മോഹനൻ നിലവില്‍ തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍റ് ടാക്സേഷനിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റാണ്.