തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പ് സ്ഥാപനമായ മലയാളം മിഷന്റെ ഓണ്‍ലൈന്‍ റേഡിയോ സ്ഥാപനമായ 'റേഡിയോ മലയാളം' ഓണക്കാലത്ത് പ്രത്യേക പരിപാടികള്‍ ഒരുക്കുന്നു. പ്രമുഖ എഴുത്തുകാരുടെ ഓണം ഓര്‍മകള്‍, ശ്രീകുമാരന്‍ തമ്പി, വി മധുസൂദനന്‍ നായര്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍, കടല്‍പ്പാട്ടുകാര്‍ ഒരുമിക്കുന്ന 'പയമേ പണമി', 'ഓണം കഥോത്സവം', 'ഓണം കവിയരങ്ങ്, മലയാളം മിഷന്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഓണം കലാപരിപാടികള്‍, റേഡിയോ നാടകോത്സവം, റേഡിയോ അവതാരകരുടെ പരിപാടികള്‍ എന്നിവ ഓണക്കാലത്ത് കേള്‍ക്കാം. 

www.radiomalayalam.in എന്ന പോര്‍ട്ടല്‍ വഴിയും മലയാളം മിഷന്‍ ആപ്പ് വഴിയും യുട്യൂബ് ചാനല്‍ വഴിയും പരിപാടികള്‍ കേള്‍ക്കാം.