ചലച്ചിത്ര സംവിധായകൻ ബാലചന്ദ്ര മേനോനെ സന്ദർശിച്ച് രാഹുൽ ഈശ്വർ. വ്യാജ പരാതിയെ നിയമപരമായി നേരിട്ട്, ആണിനും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്ന ഹൈക്കോടതി വിധി നേടിയെടുത്ത വ്യക്തിയാണ് ബാലചന്ദ്ര മേനോനെന്ന് രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ ബാലചന്ദ്ര മേനോനെ സന്ദർശിച്ച് രാഹുൽ ഈശ്വർ. ആണിനും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്ന ഹൈക്കോടതി വിധി പോരാട്ടത്തിലൂടെ നേടിയെടുത്തത് ബാലചന്ദ്ര മേനോൻ ആണ്. അദ്ദേഹത്തിനെതിരെ വന്ന വ്യാജ പരാതിയിയെ അതിശക്തമായി അദ്ദേഹം നേരിട്ടുവെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിലൂടെ കുറിച്ചു. ബാലചന്ദ്ര മേനോനെ കണ്ട് മെൻസ് കമ്മീഷൻ മിഷനുള്ള പിന്തുണ നൽകാൻ അഭ്യർത്ഥിച്ചുവെന്നും അദ്ദേഹം വളരെ വലിയ പ്രോത്സാഹനമാണ് നൽകിയതെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ബാല ചന്ദ്ര മേനോനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
‘ആണിനും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്ന ഹൈക്കോടതി വിധി പോരാട്ടത്തിലൂടെ നേടിയെടുത്തത് ശ്രീ ബാലചന്ദ്ര മേനോൻ സർ ആണ്. അദ്ദേഹത്തിനെതിരെ ഉള്ള വ്യാജ പരാതി, കള്ള കേസ് അതിശക്തമായി അദ്ദേഹം നേരിട്ടു. അദ്ദേഹത്തെ കാണാനും Mens Commission Mission നു പിന്തുണ നൽകണമെന്നും അഭ്യർഥിച്ചു. വളരെ വലിയ പ്രോത്സാഹനം ആണ് സർ ൽ നിന്ന് കിട്ടിയത്.’- രാഹുൽ ഈശ്വർ


