മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഉച്ചയ്ക്ക് കരിപ്പൂരിലെത്തുന്ന രാഹുല്‍ ഗാന്ധി കാളികാവിലും നിലമ്പൂർ, എടവണ്ണ, അരീക്കോട്, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ റോഡ് ഷോയിൽ പങ്കെടുക്കും.

വയനാട്: മൂന്ന് ദിവസത്തെ മണ്ഡലപര്യടനത്തിനായി കോൺഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. വോട്ടർമാർക്ക് നന്ദി അറിയിക്കാനാണ് രാഹുലിന്‍റെ സന്ദർശനം. ഇന്ന് ഉച്ചയ്ക്ക് 1.30ന് കരിപ്പൂരിലെത്തുന്ന രാഹുല്‍ കാളികാവിലും നിലമ്പൂരിലും എടവണ്ണയിലും അരീക്കോട്ടും റോഡ് ഷോ നടത്തും.

മറ്റന്നാള്‍ രാഹുൽ ഗാന്ധി കളക്ട്രേറ്റിലെ ഫെസിലിറ്റേഷന്‍ സെന്‍റര്‍ സന്ദര്‍ശിക്കും. തുടർന്ന് കല്‍പറ്റ, മാനന്തവാടി , ബത്തേരി എന്നിവിടങ്ങളിലും റോഡ് ഷോയിൽ പങ്കെടുക്കും. ഞായറാഴ്ച ഈങ്ങാപ്പുഴയിലും മുക്കത്തും സന്ദർശനം നടത്തിയ ശേഷം ഉച്ചയോടെ രാഹുൽ ഗാന്ധി ദില്ലിക്ക് മടങ്ങും. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ എന്നിവരും രാഹുൽ ഗാന്ധിയെ അനുഗമിക്കും.