Asianet News MalayalamAsianet News Malayalam

Rahul Gandhi : നേതാക്കളുടെ പേരുകളിൽ തപ്പിത്തടഞ്ഞ് രാഹുൽ, ഒടുവിൽ ചിരിച്ചു കൊണ്ട് ക്ഷമാപണം - വീഡിയോ

വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ്, കുടുംബശ്രീ സംഗമത്തിൽ വേദിയിലിരിക്കുന്നവരുടെ പേര് പറയാൻ ബുദ്ധിമുട്ടി രാഹുൽ ഗാന്ധി 

Rahul Gandhi found it difficult to name those on Kudumbashree Sangam at Kolyadi in Wayanad
Author
Kerala, First Published Jul 2, 2022, 2:13 PM IST

കൽപ്പറ്റ: വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ്, കുടുംബശ്രീ സംഗമത്തിൽ വേദിയിലിരിക്കുന്നവരുടെ പേര് പറയാൻ ബുദ്ധിമുട്ടി രാഹുൽ ഗാന്ധി എംപി(Rahul Gandhi MP) . പിന്നീട് ക്ഷമ ചോദിച്ചു. വേദിയിലിരിക്കുന്നവരുടെയെല്ലാം  പേര് ഒരു തരത്തിൽ പറഞ്ഞൊപ്പിച്ച ശേഷമായിരുന്നു മഹിളാ പ്രവർത്തകരും സംഘാടകരുമൊക്കെയായ രണ്ടുപേരുടെ പേരുകൾ പ്രസംഗത്തിൽ പരാമർശിച്ചത്. 

എന്നാൽ ഈ പേരുകൾ പറയുമ്പോൾ താൻ ശരിയാണോ പറയുന്നതെന്ന സംശയത്തിൽ രാഹുൽ ഗാന്ധി ചിരിച്ചുകൊണ്ട് അവസാനിപ്പിച്ചു. തുടർന്ന്, താൻ  പറയുന്ന പേരുകളുടെ ഉച്ഛാരണം ചിലപ്പോൾ തെറ്റിപ്പോകുന്നുണ്ടെങ്കിൽ ക്ഷമിക്കണം. എന്നു പറഞ്ഞാണ് രാഹുൽ പ്രസംഗം ആരംഭിക്കുന്നത്. കുമാരി ഷീല പുഞ്ചവയലിന്റെയും ടിജിയുടെയുമൊക്കെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടി ഏറെ ധന്യമായ അനുഭവം നൽകുന്നുവെന്നായിരുന്നു രാഹുൽ പറഞ്ഞത്.

അതേസമയം രാഹുലിന്റെ മണ്ഡല പര്യടനം തുടരുകയാണ്.  തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുത്ത ശേഷം മലപ്പുറത്തേക്ക് (Malappuram) തിരിക്കുന്ന രാഹുൽ ഗാന്ധി വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. പിന്നീട് മലപ്പുറം ജില്ലയിൽ തുടരുന്ന രാഹുൽ നാളെ അഞ്ച് പൊതു പരിപാടികളിൽ പങ്കെടുക്കും. രാഹുലിന്റെ സന്ദർശനം പരിഗണിച്ച് മലപ്പുറം ജില്ലയിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കി.

അതേസമയം, ഇന്നലെ ബഫർസോൺ വിഷയത്തിൽ താനയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന വയനാട് എംപി രാ​ഹുൽ ​ഗാന്ധിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് വ്യക്തമാക്കി. ബഫർ സോൺ വിഷയത്തിൽ രാഹുൽ ​ഗാന്ധി 2022 ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്  2022 ജൂൺ 13 ന്  മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. 2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

Read more: ഡിവൈഎഫ്ഐ പ്രകടനത്തിനിടെ രാഹുൽ ഗാന്ധിയുടെ ഫ്ലക്സ് വലിച്ചു കീറി

തന്‍റെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതിനിടെ ഇന്നലെ ബത്തേരിയിൽ ബഫർസോൺ വിരുദ്ധ റാലി രാഹുൽ ഗാന്ധി നയിച്ചു. പ്രവര്‍ത്തകരുടെ നീണ്ട നിരയാണ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി എത്തിയത്. ബിജെപിക്കും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി നടത്തി. ബിജെപിയുടെയും സിപിഎമ്മിന്‍റെയും ആശയങ്ങളിൽ തന്നെ അക്രമമുണ്ട്. അക്രമങ്ങളിലൂടെ പിന്തുണ ഉറപ്പാക്കാനാണ് ഇരു കൂട്ടരുടെയും ശ്രമമെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

Read more: തൃശ്ശൂർ കോൺഗ്രസ് ഓഫീസ് ആക്രമണം, 6 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

Follow Us:
Download App:
  • android
  • ios