Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റ് ഭീഷണി: ജവാന്‍ വസന്തകുമാറിന്‍റെ വീട് സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതിയില്ല; യാത്ര റദ്ദാക്കി

വൈത്തിരിയിലെ റിസോര്‍ട്ടിലുണ്ടായ മാവോയിസ്റ്റ്- പൊലീസ് വെടിവെപ്പിന്‍റെ പശ്ചാത്തലത്തില്‍ രാഹുലിന്‍റെ വയനാട് യാത്രയ്ക്ക് സുരക്ഷാ ഏജന്‍സികള്‍ അനുമതി നിഷേധിച്ചു. 

rahul gandhi may  skip his wayanad journey
Author
Vythiri, First Published Mar 12, 2019, 1:27 PM IST

തിരുവനന്തപുരം: യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാന്‍ കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യാത്ര പരിപാടിയില്‍ നിന്നും വയനാടിനെ ഒഴിവാക്കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് യാത്ര ഒഴിവാക്കണമെന്ന് സുരക്ഷ ഏജന്‍സികള്‍ ആവശ്യപ്പെട്ടതോടെയാണ് വയനാട് യാത്ര റദ്ദാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സ

വൈത്തിരിയിലെ റിസോര്‍ട്ടിലുണ്ടായ മാവോയിസ്റ്റ്- പൊലീസ് വെടിവെപ്പും അതിന് മാവോയിസ്റ്റുകള്‍ തിരിച്ചടിച്ചേക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് രാഹുലിന്‍റെ വയനാട് യാത്രയ്ക്ക് സുരക്ഷാ ഏജന്‍സികള്‍ അനുമതി നിഷേധിച്ചതെന്നാണ് വിവരം.   മംഗലാപുരത്ത് നിന്നും റോഡ് മാര്‍ഗ്ഗം കേരളത്തിലെത്തുന്ന രാഹുല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടും പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്‍റെ വീടും സന്ദര്‍ശിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതു കൂടാതെ കോഴിക്കോട് കടപ്പുറത്ത് ഒരു പൊതുറാലി സംഘടിപ്പിക്കാനും പാര്‍ട്ടി ഉദ്ദേശിക്കുന്നുണ്ട്. 


 

Follow Us:
Download App:
  • android
  • ios