കരിപ്പൂർ: മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം വയനാട് എംപി രാഹുൽ ഗാന്ധി ദില്ലിക്ക് മടങ്ങി. കൊവിഡ് ചികിത്സാ കേന്ദ്രമായ മാനന്തവാടി ജില്ലാ ആശുപത്രി സന്ദർശനത്തോടെയാണ് രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ സന്ദർശനം പൂർത്തിയായത്. 

ജില്ലാ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ആർത്രോസ്കോപ്പി യൂണിറ്റിൻ്റേയും വെൻ്റിലേറ്റർ യൂണിറ്റിൻ്റേയും ഉദ്ഘാടനം എംപി നിർവഹിച്ചു. പരിമിതികൾക്ക് ഉള്ളിൽ നിന്നു കൊണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയിപ്പിച്ച ജില്ലയില ആരോഗ്യ പ്രവർത്തകരേയും എം.പി പ്രത്യേകം അഭിനന്ദിച്ചു. 3.50 ഓടെ കാറിൽ  കണ്ണൂർ വിമാനത്താവളത്തിലേക്ക് പോയ രാഹുൽ അവിടെ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് ദില്ലിക്ക് മടങ്ങിയത്.