രാവിലെ പത്തുമണിയോടെ ഈങ്ങാപുഴയിൽ റോഡ് ഷോ നടത്തും. തുടർന്ന് മുക്കത്തെ റോഡ് ഷോക്ക് ശേഷം രണ്ടുമണിയോടെ ദില്ലിക്ക് തിരിക്കും. 

കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ സന്ദർശനം മൂന്നാം ദിവസവും തുടരുന്നു. കൽപ്പറ്റ റസ്റ്റ് ഹൗസിൽ തങ്ങുന്ന രാഹുൽ ഗാന്ധി തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ആണ് ഇന്ന് ചെലവഴിക്കുക. രാവിലെ പത്തുമണിയോടെ ഈങ്ങാപുഴയിൽ റോഡ് ഷോ നടത്തും. തുടർന്ന് മുക്കത്തെ റോഡ് ഷോക്ക് ശേഷം രണ്ടുമണിയോടെ ദില്ലിക്ക് തിരിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ടാം ദിവസമായ ഇന്നലെ രാത്രിയാത്ര നിരോധനം, വയനാട്ടിലേക്കുള്ള റെയിൽവെ ലൈൻ, ആദിവാസി, കർഷക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ ഗാന്ധി പ്രതിനിധി സംഘവുമായി ചർച്ച നടത്തിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. വയനാടിന്‍റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കാമെന്ന് ഉറപ്പു നൽകിയതായും കെ സി വേണുഗോപാൽ അറിയിച്ചു. 

''കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ, പക്ഷേ വയനാട്ടിലെ ഏത് പൗരൻമാർക്കും ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്കും എന്‍റെ ഓഫീസിന്‍റെ വാതിൽ തുറന്നു കിടക്കു''മെന്ന് ഇന്നലെ വയനാട്ടില്‍ നടന്ന റോഡ് ഷോയിൽ രാഹുൽ പറ‍ഞ്ഞിരുന്നു.