ദില്ലി: മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കാര്‍ഷിക വായ്പ്കളുടെ മൊറട്ടോറിയം കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിന് കത്തയച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി. 2019 ഡിസംബര്‍ വരെ കാലാവധി നീട്ടണമെന്നാണ് കത്തിലെ ആവശ്യം.

നൂറ്റാണ്ടിന്‍റെ പ്രളയത്തില്‍ നിന്ന് കരകയറാന്‍ പ്രയാസപ്പെടുന്നതിനിടെ കര്‍ഷകര്‍ക്ക് വായ്പ് തിരിച്ചടക്കാന്‍ കഴിയില്ലെന്നും ആഗോള വിപണിയിലെ വിലയിടിവ് കര്‍ഷകര്‍ക്ക് ദോഷകരമായെന്നും കത്തില്‍ പറയുന്നു. വയനാട്ടിലെ മഴക്കെടുതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുൽ ഗാന്ധി കത്തയച്ചിരുന്നു. പ്രളയാനന്തര പുനർനിർമാണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.