അതിവേഗം കോൺഗ്രസ്സിനെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള സിപിഎം നീക്കങ്ങളോട് പക്ഷെ സിപിഐക്ക് യോജിപ്പില്ല.
തിരുവനന്തപുരം: എകെജി സെൻ്റെർ ആക്രമണത്തെ രാഹുൽ ഗാന്ധി അപലപിക്കാത്തത് ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപി ഓഫീസ് അടച്ചു പൂട്ടി, കെപിസിസി ഓഫീസിനോട് ചേർക്കുകയാണ് വേണ്ടത് എന്നും റിയാസ് പരിഹസിച്ചു.
അതേസമയം എകെജി സെൻറർ ആക്രമണത്തെ ചൊല്ലി രാഷ്ട്രീയപ്പോര് തുടരുകയാണ്. അക്രമത്തിന് പിന്നിൽ കോൺഗ്രസ്സാണെന്ന് സിപിഎം ആവർത്തിക്കുമ്പോൾ ആരോപണം ഏറ്റെടുക്കാൻ സിപിഐ തയ്യാറല്ല. സ്വർണ്ണക്കടത്ത് വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ സിപിഎം നടത്തിയ അക്രമമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്.
എകെജി സെൻററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ് മിനുട്ടുകൾക്കുള്ളിൽ പിന്നിൽ കോൺഗ്രസ്സ് എന്ന ആരോപണമാണ് ഇപി ജയരാജൻ അടക്കമുള്ള മുതിർന്ന് സിപിഎം നേതാക്കൾ ഉന്നയിച്ചത്. അതേ സമയം മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ വഴി തിരിച്ചുവിടാൻ സിപിഎം തയ്യാറാക്കിയ തിരക്കഥ എന്നായിരുന്നു കോൺഗ്രസ്സിൻറെ തിരിച്ചടി. ഇപിയെ അടക്കം സംശയിച്ചുള്ള കെസുധാകരൻറെ ആറോപണങ്ങളെ തള്ളി ഉത്തരവാദിത്വം കോൺഗ്രസ്സിന് തന്നെ എന്ന് ആവർത്തിക്കുന്നു സിപിഎം
അതിവേഗം കോൺഗ്രസ്സിനെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള സിപിഎം നീക്കങ്ങളോട് പക്ഷെ സിപിഐക്ക് യോജിപ്പില്ല. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച യുഡിഎഫ് എകെജി സെൻറർ അക്രമത്തിന് പിന്നിൽ സിപിഎമ്മിനെ തന്നെ പഴിചാരുകയും പരിഹസിക്കുകയും ചെയ്യുന്നു.
എകെജെി സെൻർ ആക്രമണത്തിൽ പങ്കില്ലെന്ന് പറയുന്നതിനൊപ്പും പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിന് പോോലും സുരക്ഷ ഒരുക്കാൻ ആഭ്യന്തരവകുപ്പിന് കഴിഞ്ഞില്ലെന്ന ആരോപണവും കോൺഗ്രസ് ഉയർത്തുന്നു.
സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ; അതു കൊണ്ടാണ് കേന്ദ്ര ഏജൻസികൾ പിണറായിയെ ചോദ്യം ചെയ്യാത്തതെന്നും രാഹുല്‍
ദില്ലി: രാജ്യത്തെ ഭരണസംവിധാനങ്ങൾ ബിജെപിയും ആർഎസ്എസും ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുകയാണ്. തന്നെ ചോദ്യം ചെയ്താൽ താൻ ഭയപ്പെടും എന്ന് ബിജെപി കരുതിയെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
ബി ജെ പി സാമൂഹ്യ ഘടനയെ മാത്രമല്ല, സാമ്പത്തിക ഘടനയെയും ആക്രമിക്കുന്നു. ബിജെപിയെ എതിർക്കുന്നവർക്ക് ഇഡിയെ നേരിടെണ്ടി വരും. സിപിഎമ്മിനോട് ഒരു ചോദ്യം ചോദിക്കാനുണ്ട്. തന്നെ അഞ്ചു ദിവസം ചോദ്യം ചെയ്ത ഇഡി എന്തു കൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തത്. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ട്. ബഫർ സോൻ സംബന്ധിച്ച് പിണറായി വിജയൻ ആശയക്കുഴപ്പം ഉണ്ടാക്കരുത്. സിപിഎം തന്‍റെ ഓഫീസ് എത്ര തവണ തകർത്താലും പ്രശ്നമില്ല. യഥാർത്ഥ പ്രശ്നം മറക്കാനാണിതൊക്കെ അവര്‍ ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.
Read Also: എകെജി സെൻ്റർ ആക്രമണത്തെ രാഹുൽ ഗാന്ധി അപലപിക്കാത്തത് ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
