അമേഠിയിലേതിന് സമാനമായാണ് വയനാട്ടിലും രാഹുലിന്‍റെ ഇരട്ടപൗരത്വം ചര്‍ച്ചയാക്കാന്‍ ബിജെപി ശ്രമിച്ചത്.

കല്‍പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം തള്ളണമെന്നും ആവശ്യപ്പെട്ട് ബിജെപി വയനാട് ജില്ല കളക്ടര്‍ക്ക് നല്‍കിയ കത്ത് തള്ളി. 

അമേഠിയിലേതിന് സമാനമായാണ് വയനാട്ടിലും രാഹുലിന്‍റെ ഇരട്ടപൗരത്വം ചര്‍ച്ചയാക്കാന്‍ ബിജെപി ശ്രമിച്ചത്. എന്നാല്‍ ആരോപണത്തെ സാധൂകരിക്കുന്ന തരത്തില്‍ യാതൊരു തെളിവും ഹാജരാക്കാന്‍ പരാതികാര്‍ക്ക് സാധിച്ചിട്ടില്ലെന്നും അതിനാല്‍ പരാതി നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ പരാതി തള്ളിയത്.