Asianet News MalayalamAsianet News Malayalam

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം! സെക്രട്ടറിയേറ്റ് മാർച്ച് അതിക്രമ കേസിൽ ജാമ്യം, ഇനി ഒരു കേസ് മാത്രം

ഡിജിപി ഓഫീസ് മാർച്ച് കേസിലെ ജാമ്യാപേക്ഷ ഉടൻ പരി​ഗണിക്കും. ഇതിൽ കൂടി ജാമ്യം ലഭിച്ചാൽ രാഹുൽ ജയിൽമോചിതനാകും. 

Rahul Mamkootathil got bail  Secretariat March trespass case sts
Author
First Published Jan 17, 2024, 3:08 PM IST

തിരുവനന്തപുരം:  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന് ഒരു കേസിൽ കൂടി ജാമ്യം ലഭിച്ചു. യൂത്ത് കോൺ​ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കന്റോൺമെന്റ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതോടെ സെക്രട്ടറിയേറ്റ് മാർച്ചിലെ മൂന്ന് കേസുകളിലും രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. ഡിജിപി ഓഫീസ് മാർച്ച് കേസിലെ ജാമ്യാപേക്ഷ ഉടൻ പരി​ഗണിക്കും. ഇതിൽ കൂടി ജാമ്യം ലഭിച്ചാൽ രാഹുൽ ജയിൽമോചിതനാകും. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios