ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് നിയമസഭയിലെത്തിയില്ല. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് അവതരണം നടക്കുമ്പോൾ അദ്ദേഹം അടൂരിലെ വീട്ടിൽ തുടരുകയാണ്. ഇത് അദ്ദേഹത്തിൻ്റെ ആദ്യ ബജറ്റ് സമ്മേളനമായിരുന്നു.

തിരുവനന്തപുരം: മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് നിയമസഭയിലെത്തിയില്ല. അദ്ദേഹം പത്തനംതിട്ട അടൂരിലെ വീട്ടിൽ തുടരുകയാണ്. ഇന്നലെ രാത്രിയാണ് അദ്ദേഹം ജയിൽമോചിതനായത്. ഇദ്ദേഹത്തിൻ്റെ വീടിന് പോലീസ് കാവലുമുണ്ട്. ഇന്ന് സംസ്ഥാന നിയമസഭയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് അവതരിപ്പിക്കുകയാണ്. എംഎൽഎയെന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ആദ്യ ബജറ്റ് സമ്മേളനമായിരുന്നു ഇത്.