ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും അഭിപ്രായം കണക്കിലെടുക്കാതെയാണ് കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് സ്ഥാനങ്ങളിൽ ഹൈക്കമാൻഡ് പുതിയ ആളുകളെ നിയമിച്ചത്. 

ദില്ലി: മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ദില്ലിക്ക് വിളിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസാണ് അടിയന്തരമായി ദില്ലിയിലെത്താൻ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടത്. മറ്റന്നാൾ ചെന്നിത്തല ദില്ലിയിൽ എത്തും എന്നാണ് സൂചന. കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേറ്റതിന് പിന്നാലെയാണ് ചെന്നിത്തലയെ ദില്ലിക്ക് വിളിപ്പിച്ചത്. ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും അഭിപ്രായം കണക്കിലെടുക്കാതെയാണ് കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് സ്ഥാനങ്ങളിൽ ഹൈക്കമാൻഡ് പുതിയ ആളുകളെ നിയമിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ ചെന്നിത്തല താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് സൂചന. 

Add Asianetnews as a Preferred SourcegooglePreferred