വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റെക്കോർഡ് വിജയത്തിൽ ലീഗിന് അഭിമാനമുണ്ട്. കോൺഗ്രസിന്‍റെ നേതൃ സ്ഥാനത്ത് രാഹുൽ തുടരണമെന്നാവശ്യപ്പെട്ട് പാണക്കാട് തങ്ങൾ കത്തെഴുതിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് രാഹുൽ ഗാന്ധി തുടരണമെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാഹുൽ ഗാന്ധി തന്നെ കോൺഗ്രസിനെ നയിക്കണമെന്നും മാറിയ പരിതസ്ഥിതിയിൽ പാർലമെൻറിൽ പോരാടാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വം അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റെക്കോർഡ് വിജയത്തിൽ ലീഗിന് അഭിമാനമുണ്ട്. കോൺഗ്രസിന്‍റെ നേതൃ സ്ഥാനത്ത് രാഹുൽ തുടരണമെന്നാവശ്യപ്പെട്ട് പാണക്കാട് തങ്ങൾ കത്തെഴുതിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന വ്യാപകമായ അക്രമ സംഭവങ്ങളെ അപലപിക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
