തിരുവനന്തപുരം: മലബാര്‍ മേഖലയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വിവിധ സര്‍വ്വീസുകള്‍ റദ്ദാക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്ത് നിന്നും റെയില്‍വേ പ്രത്യേക തീവണ്ടികള്‍ ഓടിക്കുന്നുണ്ട്.  

തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യൽ പാസഞ്ചർ ട്രെയിൻ ഓടുന്നു.  ഉച്ചയ്ക്ക് 2.30-ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെട്ട സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിന്‍ തൃശ്ശൂര്‍ വരെ ഓടും. 12.45-ന് മംഗലാപുരത്ത് നിന്നും പുറപ്പെട്ട സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിന്‍ കോഴിക്കോട് സര്‍വ്വീസ് അവസാനിപ്പിക്കും. 

നിലവില്‍ തിരുവനന്തപുരത്ത് നിന്നും  കോട്ടയം വഴി തൃശ്ശൂര്‍ വരെ തീവണ്ടികള്‍ ഹ്രസ്വദൂര സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.  തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന അന്തര്‍സംസ്ഥാന തീവണ്ടികള്‍ പലതും തിരുനല്‍വേലി വഴി സര്‍വ്വീസ് നടത്തുകയാണ്. 

സംസ്ഥാനതലത്തില്‍ തന്നെ തടസ്സപ്പെട്ട റെയില്‍വേ ഗതാഗതം ഉച്ചയോടെ പുനസ്ഥാപിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട്-ഷൊര്‍ണ്ണൂര്‍, ഷൊര്‍ണ്ണൂര്‍-പട്ടാമ്പി പാതകളില്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്നും കോട്ടയം തിരുവനന്തപുരം വഴി ചെന്നൈയിലേക്കുള്ള സ്പെഷ്യല്‍ ട്രെയിന്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറപ്പെടും. 11.15ന് പുറപ്പടേണ്ട ദില്ലി കേരള എക്സപ്രസ് ഉച്ചയ്ക്ക് ഒരു മണിക്ക് നാഗര്‍കോവില്‍-മധുര വഴി തിരിച്ചു വിടും. 

കായംകുളം - ആലപ്പുഴ- എറണാകുളം വഴി വെള്ളിയാഴ്ച നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു. തിരുവനന്തപുരം-എറണാകുളം-തൃശ്ശൂര്‍ പാതയില്‍ കോട്ടയം/ആലപ്പുഴ വഴി ഹ്രസ്വദൂര സര്‍വ്വീസുകള്‍ റെയില്‍വേ നടത്തുന്നുണ്ട്. 

സര്‍വ്വീസ് നടത്തുന്ന തീവണ്ടികള്‍

16525 കന്യാകുമാരി-കെഎസ്ആര്‍ ബെംഗളൂരു എക്സ്പ്രസ് നാഗര്‍ക്കോവില്‍-തിരുനല്‍വേലി-സേലം വഴി തിരിച്ചു വിട്ടു
12625 തിരുവനന്തപുരം- ദില്ലി എക്സപ്രസ് നാഗര്‍ക്കോവില്‍-തിരുനല്‍വേലി- സേലം വഴി തിരിച്ചു വിട്ടു
02640 - എറണാകുളം - ചെന്നൈ എഗ്മോര്‍ അഞ്ച് മണിക്ക് പുറപ്പെടും - (തൃപ്പൂണിത്തുറ, കോട്ടയം, കായംകുളം, തിരുവനന്തപുരം,നാഗര്‍കോവില്‍ വഴി)
02623 - ചെന്നൈ സെന്‍ട്രല്‍ - കൊല്ലം പത്ത് മണിക്ക് പുറപ്പെടും (വില്ലുപുരം, മധുരൈ, നാഗര്‍ക്കോവില്‍,തിരുവനന്തപുരം വഴി)
06526 - കെഎസ്ആര്‍ ബെംഗളൂരു- കൊല്ലം ( സേലം, തിരുനല്‍വേലി, നാഗര്‍ക്കോവില്‍)

ഭാഗീകമായി റദ്ദാക്കിയ വണ്ടികള്‍

1212- തിരുവനന്തപുരം-ഗൊരഖ്പുര്‍ രപ്തിസാഗര്‍ എക്സ്പ്രസ് ആഗസ്റ്റ് 11-ന് ഇറോഡ് നിന്നും സര്‍വ്വീസ് ആരംഭിക്കും
12511 - ഗൊരഖ്പുര്‍-തിരുവനന്തപുരം രപ്തിസാഗര്‍ എക്സ്പ്രസ് - കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും

12601 ചെന്നൈ സെന്‍ട്രല്‍- മംഗലാപുരം പാലക്കാട് വരെ ഓടും
12617 എറണാകുളം-നിസമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എറണാകുളത്തിനും മംഗലാപുരത്തിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്തു. തീവണ്ടി മംഗലാപുരത്ത് യാത്ര അവസാനിപ്പിക്കും. 

12677- കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം ഇന്‍റര്‍സിറ്റി തൃശ്ശൂരിനും-കോയമ്പത്തൂരിനുമിടയില്‍ യാത്ര ക്യാന്‍സല്‍ ചെയ്തു
12678- എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു ഇന്‍റര്‍സിറ്റി തൃശ്ശൂരിനും കോയമ്പത്തൂരിനുമിടയില്‍ ഓടില്ല

22476- കോയമ്പത്തൂര്‍-ഹിസാര്‍ കോയമ്പത്തൂരിനും മംഗാലപുരത്തിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്തു
22640 - ആലപ്പുഴ - ചെന്നൈ എക്സ്പ്രസ് പാലക്കാട് നിന്നും ചെന്നൈയിലേക്ക് പോകും 
22644- പാറ്റ്ന-എറണാകുളം എക്സപ്രസ് ഈറോഡില്‍ യാത്ര അവസാനിപ്പിച്ചു

പൂര്‍ണമായും റദ്ദാക്കിയ തീവണ്ടികള്‍ 

06038 - എറണാകുളം - ചെന്നൈ സെന്‍ട്രല്‍ സ്പെഷ്യല്‍  ( ഓഗസ്റ്റ് 11)
12075 - കോഴിക്കോട് - തിരുവനന്തപുരം
12076- തിരുവനന്തപുരം- കോഴിക്കോട്
12081- തിരുവനന്തപുരം - കണ്ണൂര്‍ 
12082 - കണ്ണൂര്‍ - തിരുവനന്തപുരം 
12217 - കൊച്ചുവേളി-ചണ്ഡീഗഢ് സമ്പര്‍ക്ക്ക്രാന്തി
12623 - ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം മെയില്‍ 
12695 - ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം 
12696 - തിരുവനന്തപുരം - ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ്
12697 - ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ്  ( ഓഗസ്റ്റ് 11)
12698 - തിരുവനന്തപുരം - ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്സ്പ്രസ്സ്

16305- എറണാകുളം - കണ്ണൂര്‍ ഇന്‍റര്‍സിറ്റി
16307 - ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ്
16308 - കണ്ണൂര്‍ - ആലപ്പുഴ എക്സിക്യൂട്ടീവ്
16312 - കൊച്ചുവേളി-ശ്രീ ഗംഗാനഗര്‍ എക്സ്പ്രസ്സ് 
16332 - തിരുവനന്തപുരം-മുംബൈ സിഎസ്ടി
16346 - തിരുവനന്തപുരം-നേത്രാവതി 
16857 - പുതുച്ചേരി - മംഗലാപുരം

22208 - തിരുവനന്തപുരം - ചെന്നൈ സെന്‍ട്രല്‍ എസി ( ഓഗസ്റ്റ് 11)
22609 - മംഗലാപുരം - കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി 
22610 - കോയമ്പത്തൂര്‍ - മംഗലാപുരം ഇന്‍റര്‍സിറ്റി 
22637 -ചെന്നൈ സെന്‍ട്രല്‍ - മംഗളൂര്‍ വെസ്റ്റ് കോസ്റ്റ്  സൂപ്പര്‍ഫാസ്റ്റ്
22639 -ചെന്നൈ സെന്‍ട്രല്‍ - ആലപ്പി
22641- തിരുവനന്തപുരം - ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് 
22646- തിരുവനന്തപുരം- ഇന്‍ഡോര്‍

56650 - കണ്ണൂര്‍ - കോയമ്പത്തൂര്‍ പാസഞ്ചര്‍
56600 - കോഴിക്കോട് -  ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ 
56603 - തൃശ്ശൂര്‍ - കണ്ണൂര്‍ പാസഞ്ചര്‍
56604 - ഷൊര്‍ണ്ണൂര്‍ - കോയമ്പത്തൂര്‍ പാസഞ്ചര്‍
56664 - കോഴിക്കോട് - തൃശ്ശൂര്‍ പാസഞ്ചര്‍
56323 - കോയമ്പത്തൂര്‍ - മംഗലാപുരം പാസഞ്ചര്‍
66606 - പാലക്കാട് ടൗണ്‍ - കോയമ്പത്തൂര്‍ പാസഞ്ചര്‍
66611 - പാലക്കാട് - എറണാകുളം പാസഞ്ചര്‍