Asianet News MalayalamAsianet News Malayalam

Rain Alert| ഓറഞ്ച് അലർട്ട് പിൻവലിച്ചു, 12 ജില്ലകളിൽ യെല്ലോ അലർട്ട്; അടുത്ത  മൂന്ന് ദിവസം മഴയ്ക്ക് സാധ്യത

കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ മറ്റന്നാൾ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

rain alert kerat  heavy rain yellow alert in 12 districts of kerala
Author
Thiruvananthapuram, First Published Oct 29, 2021, 1:13 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറ‍ഞ്ച് അലർട്ട് (orange alert) പിൻവലിച്ചു. എന്നാൽ  മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് (rain) സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ മറ്റന്നാൾ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഐഎംഡി ഓറഞ്ച് അലർട്ട് പിൻവലിച്ചെങ്കിലും കനത്ത ജാഗ്രത തുടരണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തമിഴ്നാട് തീരത്തോട് അടുക്കുന്നതാണ് ജാഗ്രത നിർദ്ദേശത്തിന് കാരണം. നിലവിൽ ശ്രീലങ്കയും തമിഴ്നാട് തീരത്തിനും സമീപത്താണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്.

READ MORE Mullaperiyar Dam Issue| 'ജാഗ്രത വേണം, ആശങ്ക വേണ്ട', സ്ഥിതിഗതികൾ വിലയിരുത്തി മന്ത്രിമാർ

ഇത് കന്യാകുമാരി തീരത്തിന് സമീപത്ത് കൂടി അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ. മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.  മലയോരമേഖലകളിലും കാര്യമായ മഴയുണ്ടായേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും  സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. 

നിയമവിരുദ്ധ മത്സ്യബന്ധനം; കര്‍ശന നടപടിയെന്ന് സജി ചെറിയാന്‍, തീരദേശത്ത് മറൈന്‍ ആംബുലന്‍സ് പരിഗണനയില്‍

 

Follow Us:
Download App:
  • android
  • ios