Asianet News MalayalamAsianet News Malayalam

മഴക്കൊപ്പം ശക്തമായ തിരമാലകൾക്കും സാധ്യത, അടുത്ത 5 ദിവസം കടലിൽ പോകരുത്; മൽസ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

2022 ജൂലൈ 31 മുതൽ ആഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകി.

rain and waves alert for fishermen
Author
Kerala, First Published Jul 31, 2022, 3:23 PM IST

തിരുവനന്തപുരം : ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ കനക്കുമ്പോൾ  മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം. ജൂലൈ 31 മുതൽ ആഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകി.

നാളെ (01/08/2022) രാവിലെ മുതൽ അറബിക്കടലിൽ ഒരു മീറ്ററിൽ അധികം ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അതിനാൽ അടുത്ത 5 ദിവസങ്ങളിൽ യാതൊരു കാരണവശാലും അറബിക്കടലിൽ മൽസ്യബന്ധനം നടത്താൻ പാടുള്ളതല്ല. ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോവാൻ കൂടുതൽ സാധ്യത ഉള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം.

കേരളത്തിൽ അടുത്ത നാല് ദിവസം അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നാളെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വ്യാഴാഴ്‌ച വരെയാണ് അതിശക്തമായ മഴ സാധ്യത കാലാവസ്ഥാ വിഭാഗം നൽകുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു. 

തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനും സാധ്യതയുണ്ട്. നദീ തീരങ്ങളിൽ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം. 

മഴ മുന്നറിയിപ്പിലെ മാറ്റം- ജില്ലാ അടിസ്ഥാനത്തിൽ 

സംസ്ഥാനത്തെ അടുത്ത നാല് ദിവസത്തെ മഴ മുന്നറിയിപ്പിലും മാറ്റമുണ്ട്. ഓഗസ്റ്റ് ഒന്നാം തിയ്യതി മുതൽ നാലാം തിയ്യതി വരെ പല ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. ഇതനുസരിച്ച് പല ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെ തീവ്ര മഴ ലഭിക്കാനാണ് സാധ്യത. 7 ജില്ലകളിലും കാലാവസ്ഥാ വിഭാഗത്തിന്റെ ഓറഞ്ച് അലർട്ടാണ്. മറ്റന്നാൾ (2 ഓഗസ്റ്റ്) 8 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.  ഓഗസ്റ്റ് മൂന്നാം തിയ്യതി കണ്ണൂർ കാസർകോട് ജില്ലകളിലൊഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്.  മറ്റന്നാൾ ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. 

Kerala Rain : തീവ്രമഴ വരുന്നു; പ്രാദേശികമായി മിന്നൽ പ്രളയത്തിന് സാധ്യത, നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

rain and waves alert for fishermen

Follow Us:
Download App:
  • android
  • ios