Asianet News MalayalamAsianet News Malayalam

രണ്ട് ദിവസം കൂടി അതിശക്ത മഴ തുടരും; വടക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത

വെള്ളി, ശനി ദിവസങ്ങളില്‍ കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. 

rain will continue two days, says IMD
Author
Thiruvananthapuram, First Published Aug 8, 2019, 5:11 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി അതിശക്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. അടുത്ത  24 മണിക്കൂറിനുള്ളില്‍ 240 മില്ലി മീറ്റര്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.

പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഈ ആഴ്ച മഴ തുടരും. വടക്കന്‍ ജില്ലകളിലാണ് അതിശക്തമായ മഴക്ക് കൂടുതല്‍ സാധ്യത. ശനിയാഴ്ചക്ക് ശേഷം മഴകുറയുകയും സാധാരണ നിലയിലാകുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കാറ്റ് വീശുന്നത് ശക്തിപ്പെട്ടതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഛത്തീസ്ഗഢ് ഭാഗത്ത് ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നതാണ് കേരളത്തിലെ ശക്തമായ മഴക്ക് കാരണം. 

Follow Us:
Download App:
  • android
  • ios