അതേസമയം കാലവർഷം അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടി മിന്നലോടു (thunderstorm)കൂടിയ വ്യാപകമായ മഴക്ക് (rain) സാധ്യത. ഇന്ന് മുതൽ ജൂൺ 3 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അറബിക്കടലിലെ കാലവർഷ കാറ്റിന്റെയും അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ കേരളത്തിന്‌ മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനം മൂലം ആണിത്.

കേരളത്തിന് മുകളിൽ സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി നിലവിൽ തെക്ക് കിഴക്കൻ അറബികടലിൽ വടക്കൻ കേരള - കർണാടക തീരത്തിനു മുകളിൽ 3.1 km നും 4.5 km ഉയർത്തിൽ സ്ഥിതി ചെയ്യുന്നു.

തെക്ക് കിഴക്കൻ അറബികടലിന് മുകളിലെ ചക്രവാതചുഴി മുതൽ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ് നാടിനും മുകളിലൂടെ ന്യുന മർദപാത്തി ( trough ) സ്ഥിതി ചെയ്യുന്നു

അതേസമയം കാലവർഷം അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു