പിഎസ് സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ശക്തമാകുന്നതിനിടെ, അവരെ ചർച്ചയ്ക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്തയച്ചു.
തിരുവനന്തപുരം: പിഎസ് സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കത്തയച്ചു. തെരുവിലിറങ്ങി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് വിളിക്കണമെന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ബിജെപിയുടെ നിലപാട്. പിഎസ് സി ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ മുൻനിർത്തി സമരം കൂടുതൽ ശക്തമാക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ ബിജെപി കോർ കമ്മിറ്റി യോഗം ചേർന്ന് സമരം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികൾക്ക് രൂപം നൽകും.


