എഫ്സിആർഎ ബില്ലിൽ ഇനി ഡൽഹിയിലും ചർച്ചകൾ നടക്കുമെന്ന് രാജീവ് ചന്ദ്രശേഖർ. അത് കൊണ്ടാണ് ബില്ല് മാറ്റി വെച്ചത് തന്നെ. ബില്ലിനെ കുറിച്ച് ഇന്ന് മോദി എന്തിനു പറയണം, ഇന്നലെ കിരൺ റിജിജു തന്നെ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു കൊണ്ടേ എഫ്സിആർഎ ബില്ല് അവതരിപ്പിക്കൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യത്തിൽ ഇനി ഡൽഹിയിലും ചർച്ചകൾ നടക്കും. അത് കൊണ്ടാണ് ബില്ല് മാറ്റി വെച്ചത് തന്നെ. ബില്ലിനെ കുറിച്ച് ഇന്ന് മോദി എന്തിനു പറയണം, ഇന്നലെ കിരൺ റിജിജു തന്നെ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തങ്ങളുടെ നിരവധി പ്രവർത്തകരെ കൊന്ന സിപിഎമ്മുമായി എങ്ങിനെ തങ്ങൾ ധാരണ ഉണ്ടാക്കും. പിണറായിയെ ചോദ്യം ചെയ്യാത്തത് ഒരു ഡീലിന്റെയും ഭാഗം ആയല്ല. കോൺ​ഗ്രസിന്റെ എല്ലാ കള്ളത്തരങ്ങളും തെരഞ്ഞെടുപ്പിൽ പൊളിയും. ശബരിമല കൊള്ളയെ കുറിച്ച് മോദി മുമ്പ് സംസാരിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക്‌ വിവരം ഇല്ലാത്തതിന് എന്തു പറയാനാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.