'നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്നവർ കൊട്ടിക്കലാശത്തിനടക്കം നിയന്ത്രണങ്ങൾ ലംഘിച്ചത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകി'.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിൻറെ രണ്ടാം തരംഗം അധികാര സ്ഥാനത്തിരുന്നവരുടെ വീഴ്ച മൂലം സംഭവിച്ചതാണെന്ന് മുൻ ആരോഗ്യസെക്രട്ടറിയും മുഖ്യമന്ത്രിയുടെ കൊവിഡ് ഉപദേശകനുമായിരുന്ന രാജീവ് സദാനന്ദൻ. തെര‍ഞ്ഞെടുപ്പ് കാലത്ത് അധികാരസ്ഥാനത്തിരുന്നവർ നിയന്ത്രണങ്ങളിൽ വീഴ്ച വരുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്നവർ കൊട്ടിക്കലാശത്തിനടക്കം നിയന്ത്രണങ്ങൾ ലംഘിച്ചത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകി. ഭരണാധികാരികൾ പറയുന്ന കാര്യങ്ങൾ കേട്ട് അനുസരിച്ച ജനങ്ങൾ ഇനി അങ്ങനെ ചെയ്യുമോ എന്ന് സംശയമുണ്ടെന്നും രാജീവ് സദാനന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ അടുത്ത മൂന്നാഴ്ച നിർണ്ണായകമാണെന്നും രാജീവ് സദാനന്ദൻ പറഞ്ഞു.