ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള ഘടകത്തിന്റെ മാധ്യമ പുരസ്‌കാരത്തിന് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് പ്രൊഡക്ഷന്‍ സീനിയര്‍ മാനേജര്‍ രാജേഷ് ഗോപാല്‍ അര്‍ഹനായി.
തിരുവനന്തപുരം: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള ഘടകത്തിന്റെ മാധ്യമ പുരസ്‌കാരത്തിന് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് പ്രൊഡക്ഷന്‍ സീനിയര്‍ മാനേജര്‍ രാജേഷ് ഗോപാല്‍ അര്‍ഹനായി. ഡെന്റിസ്റ്റ് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ടെലിവിഷന്‍ ഉള്ളടക്കങ്ങള്‍ സൗന്ദര്യപരമായും പ്രൊഫഷണലായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നതിലെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് പുരസ്‌കാരമെന്ന് അസോസിയേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
തിരുവനന്തപുരം സ്വദേശിയായ രാജേഷ് 2006ലാണ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായി ഏഷ്യാനെറ്റ് ന്യൂസില്‍ ചേരുന്നത്. ജേണലിസത്തില്‍നിന്നും പിന്നീട് ന്യൂസ് പ്രൊഡക്ഷന്‍ രംഗത്തേക്ക് മാറി. കെ.എസ് ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്ററായി വിരമിച്ച ടിഎസ് ഗോപാലിന്റെയും ശോഭനയുടെയും മകനാണ്. ഭാര്യ ലക്ഷ്മി രമണി ടെക്‌നോ പാര്‍ക്കില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. മകള്‍: അമുദ.
