ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിമാനത്താവള അധികൃതർ അറിയിച്ചത്. ആർക്കും പരിക്കില്ല.  

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനമാണ് പറന്നുയരുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചിറക്കിയത്. രാവിലെ പതിനൊന്നന്നരയോടെയാണ് റണ്‍വേയിൽ നിന്നും പറന്നുയർന്ന ഉടനെ വിമാനം വീണത്. പൈലറ്റ് അനൂപ് നായർ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലററിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണത്തെ കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം തുടങ്ങി.

Add Asianetnews as a Preferred SourcegooglePreferred

യുഎപിഎ കേസ്: എൻഐഎക്ക് തിരിച്ചടി, അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല; ഹർജി തള്ളി