Asianet News MalayalamAsianet News Malayalam

ഓൺലൈൻ യോഗങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നു, എംപിമാർ പങ്കെടുക്കാത്തത് അതിനാലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കേന്ദ്രമന്ത്രിയെ ഒരുമിച്ചു കാണാമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. കൂട്ടായിട്ട് ചില വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് എളമരം കരീം പറഞ്ഞു. എന്നാൽ ചർച്ച നടന്നില്ല

Rajmohan Unnithan says CM pinarayi gets angry to MPs in online meetings kgn
Author
First Published Aug 19, 2023, 12:25 PM IST

തിരുവനന്തപുരം: ഓൺലൈൻ യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനാകുന്നുവെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ധനമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണ്. മുഖാമുഖം കണ്ടു സംസാരിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു. ഓൺലൈൻ യോഗങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നത് കൊണ്ട് എംപിമാർ പലരും ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കാറില്ല.

കേന്ദ്രമന്ത്രിയെ ഒരുമിച്ചു കാണാമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. കൂട്ടായിട്ട് ചില വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് എളമരം കരീം പറഞ്ഞു. എന്നാൽ ചർച്ച നടന്നില്ല. യുഡിഎഫ് എംപി മാരെ അവഹേളിക്കാനുള്ള ബോധപൂർവമായ നീക്കമാണ് ധനമന്ത്രി നടത്തുന്നത്. എവിടെ നിന്നാണ് മന്ത്രിക്ക് ഈ വിവരങ്ങൾ കിട്ടിയത്? സംസ്ഥാന സർക്കാർ പണം കടമെടുത്ത് ധൂർത്ത് നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ കേന്ദ്ര സർക്കാരിന് പരാതി നൽകാൻ യുഡിഎഫ് എംപിമാർ ഒപ്പം ചേർന്നില്ലെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നേരത്തെ മുതൽ പോരുണ്ട്. കേന്ദ്ര സർക്കാരിനെ സംസ്ഥാന സർക്കാർ പൂർണ്ണമായും പഴിക്കുമ്പോൾ ധൂർത്താണ് കാരണമെന്നാണ് പ്രതിപക്ഷ ആക്ഷേപം. അതാവർത്തിക്കുകയാണ് രാജ്മോഹൻ ഉണ്ണിത്താനും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios