Asianet News MalayalamAsianet News Malayalam

ഭൂമിയെ പോലൊരു വാസസ്ഥലം പ്രപഞ്ചത്തിലൊരിടത്തുമില്ല: രാകേഷ് ശര്‍മ്മ

ഭൗതികമായി മാത്രമല്ല മാനസികമായും ജീവിതത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഇടമാണ് ഭൂമിയെന്നും രാകേഷ് ശര്‍മ്മ

rakesh sharma talks about space station and the universe
Author
Thiruvananthapuram, First Published Aug 29, 2019, 10:12 PM IST

തിരുവനന്തപുരം: മനുഷ്യന്‍റെ വാസത്തിനനുയോജ്യമായ മറ്റൊരു ഗ്രഹം പ്രപഞ്ചത്തിലൊരിടത്തുമില്ലെന്ന് ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മ. ഭൂമിയെ പോലെ ജീവിതത്തെ ഇത്രയധികം പിന്തുണയ്ക്കുന്ന മറ്റൊരു ഗ്രഹമില്ല. ഭൗതികമായി മാത്രമല്ല മാനസികമായും ജീവിതത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഇടമാണ് ഭൂമിയെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കനകക്കുന്നില്‍ ഓഗസ്റ്റ് 29ന് ആരംഭിച്ച സ്‌പേസസ് ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്‌സും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

ബഹിരാകാശ ടൂറിസം അതിന്‍റെ ഏറ്റവുമുയര്‍ന്ന വളര്‍ച്ചാനിരക്കിലാണ്. ഇന്ന് 15 മില്യണ്‍ ഡോളര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആറ് ദിവസം ബഹിരാകാശത്ത് താമസിക്കാം. അതുകൊണ്ടുതന്നെ ബഹിരാകാശസഞ്ചാരം ഒരു നേട്ടമെന്ന നിലയ്ക്കപ്പുറം കടന്നുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശം ഏറ്റവും വലിയ പഠനമേഖലയാണ്. അതെന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് മനുഷ്യനെന്നും അദ്ദേഹം പറഞ്ഞു.  

Watch Video: രണ്ടാമനാര് ? രാകേഷ് ശര്‍മ്മ കാത്തിരിക്കുന്നു

ഒരു രാജ്യത്തിന് ഒറ്റയ്ക്ക് നേടാന്‍ കഴിയുന്നതിലധികം നേട്ടങ്ങള്‍ ഈ രംഗത്ത് കൈവരിക്കാന്‍ രാജ്യങ്ങള്‍ ഒന്നിച്ചുനിന്നാല്‍ സാധിക്കും. റഷ്യ അതിന് മുന്‍കൈ എടുക്കുന്നതാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. 8 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ അനുഭവങ്ങളും രാകേഷ് ശര്‍മ്മ പരിപാടിയില്‍ പങ്കുവച്ചു. 

Follow Us:
Download App:
  • android
  • ios