Asianet News MalayalamAsianet News Malayalam

കെ.കെ. രമയെ അപമാനിച്ചിട്ടില്ല, ഇനി പറയാനുള്ളത് നിയമസഭയിൽ പറയും, സുധാകരൻ ലക്കും ലഗാനുമില്ലാത്ത ആൾ- എം.എം. മണി

കോൺഗ്രസുകാരാണ് വിധവ എന്ന് പറഞ്ഞതെന്നും എം എം മണി പറഞ്ഞു

Rama was not insulted says MM Mani
Author
Idukki, First Published Jul 19, 2022, 12:42 PM IST

ഇടുക്കി: കെ കെ രമ എം എൽ എയെ (kk reama mla)അപമാനിച്ചിട്ടില്ലെന്ന് എം എം മണി എം എൽ എ (mm mami mla). കോൺഗ്രസുകാരാണ് വിധവ എന്ന് പറഞ്ഞത്. ഇനി പറയാനുള്ളത് നിയമസഭയിൽ പറയും. വിധി എന്ന് പറഞ്ഞതിനെ കുറിച്ച് കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ല. താൻ നിരീശ്വരവാദിയാണെന്നും എം എം മണി പറഞ്ഞു. തനിക്കെതിരെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ അധിക്ഷേപത്തെ പുല്ല് പോലെയാണ് കാണുന്നത്. അദ്ദേഹം ലക്കും ലഗാനും ഇല്ലാത്ത ആളാണെന്നും എം എം മണി പറഞ്ഞു.

'ആ മഹതി വിധവയായിപ്പോയി, അതവരുടെ വിധി': എംഎം മണി

സ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ച വടകര എംഎൽഎ കെകെ രമയ്ക്ക് എതിരെ പരോക്ഷ അധിക്ഷേപ പ്രസംഗവുമായി സിപിഎം നേതാവ് എംഎം മണി. 'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല'- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം

'ചിമ്പാൻസിയുടെ മുഖം തന്നെയല്ലേ മണിക്ക്'; എം.എം.മണിക്കെതിരെ അധിക്ഷേപ പരാർശവുമായി കെ.സുധാകരൻ

മുൻ മന്ത്രി എം.എം.മണിക്കെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്ന്. ഒറിജിനല്ലാതെ കാണിക്കാൻ പറ്റുമോ എന്നും കെ.സുധാകരൻ ചോദിച്ചു. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരൻ ചോദിച്ചു. ചിമ്പാൻസിയുടെ ശരീരത്തിൽ എം.എം.മണിയുടെ മുഖം ചേർത്തുള്ള മഹിളാ കോൺഗ്രസ് പ്രതിഷേധത്തോടായിരുന്നു കെ.സുധാകരന്റെ പരാമർശം. സംഭവത്തിൽ മഹിളാ കോൺഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണ്. മണിക്കിതൊന്നും ഇല്ലല്ലോ എന്നും കെ.സുധാകരൻ ചോദിച്ചു.

Follow Us:
Download App:
  • android
  • ios