Asianet News MalayalamAsianet News Malayalam

റമീസിന്റെ ദാവൂദ് ബന്ധം ഗൗരവതരം, പിണറായി സർക്കാർ കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു: ചെന്നിത്തല

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഈ കുറ്റകൃത്യത്തിന്റെ മുഖ്യ ആസൂത്രകനെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. എൻഐഎ അന്വേഷണം എല്ലാ സത്യങ്ങളും വെളിച്ചത്ത് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു

Ramees Gols smuggling case Davood Ibrahim Ramesh Chennithala
Author
Thiruvananthapuram, First Published Oct 15, 2020, 4:47 PM IST

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റമീസിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നുള്ള വാർത്ത അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തുതരം കുറ്റവാളികളെയാണ് മുഖ്യമന്ത്രിയും കേരള സർക്കാരും സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിയണം. കുറ്റവാളികളെ സംരക്ഷിക്കാനാണ് പിണറായി സർക്കാർ ഇപ്പോഴും ശ്രമിക്കുന്നത്. ഇതിനെതിരെ കോൺഗ്രസ്‌  ശക്തമായ പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഈ കുറ്റകൃത്യത്തിന്റെ മുഖ്യ ആസൂത്രകനെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. എൻഐഎ അന്വേഷണം എല്ലാ സത്യങ്ങളും വെളിച്ചത്ത് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കേസിന് അന്താരാഷ്ട്ര മാഫിയകളുമായി ബന്ധമുണ്ടെന്നും, സമഗ്രമായ അന്വേഷണം വേണമെന്നും തുടക്കം മുതൽ  കോൺഗ്രസും, യുഡിഎഫും ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണം പുരോഗമിക്കുമ്പോൾ ഇത് കൂടുതൽ കൂടുതൽ വ്യക്തമാകുകയാണ്.

Follow Us:
Download App:
  • android
  • ios