കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് പറയാൻ പോലും കഴിയാത്ത സ്ഥിതിയിൽ സിപിഎം മാറികൊണ്ടിരിക്കുന്നു. സമ്പന്ന - ബൂർഷ്വ ശക്തികളുടെ പിടിയിലാണ് സിപിഎം എന്നും രമേശ് ചെന്നിത്തല
മലപ്പുറം: ശബരിമല പ്രശ്നത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ അഫിഡവിറ്റ് തിരുത്തിക്കൊടുക്കാൻ തയ്യാറാകുമോ ? വിശ്വാസികൾക്ക് ഒപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് പറയാൻ പോലും കഴിയാത്ത സ്ഥിതിയിൽ സിപിഎം മാറികൊണ്ടിരിക്കുന്നു. സമ്പന്ന - ബൂർഷ്വ ശക്തികളുടെ പിടിയിലാണ് സിപിഎം എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കമ്മ്യൂണിസത്തെ തന്നെ സിപിഎം ചവറ്റുകൊട്ടയിലെറിഞ്ഞ സാഹചര്യത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് പ്രസക്തിയില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞത് ശരിയാണ്. കേരളത്തിലെ സിപിഎമ്മും കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു
മുസ്ലിം ലീഗുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. ഘടകകക്ഷികളോട് കോൺഗ്രസിനും സിപിഎമ്മിനും രണ്ടു സമീപനം ആണ്. കോൺഗ്രസ് ഘടകകക്ഷി നേതാവിനെ അങ്ങൊട്ട് പോയി കാണും അത് കൊണ്ടാണ് പാണക്കാട് പോയത് .സിപിഎം ഘടകക്ഷി അഖിലേന്ത്യാ നേതാവ് ഇങ്ങോട്ട് കാണാൻ വന്നാൽ പോലും അവഗണിക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു
