പാലാ ബിഷപ്പിൻ്റെ പ്രസ്താവനയിൽ ബിജെപി കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ്. ബി ജെ പി യുടെ നീക്കത്തിൽ ജാഗരൂകരാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

തിരുവനന്ത‌പുരം: രണ്ടാം പിണറായി സർക്കാർ കൊവിഡിന്റെ സന്തതിയെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെ‌ന്നിത്ത‌ല. പ്രതിപക്ഷത്തിന് പ്രക്ഷോഭങ്ങൾ നടത്താൻ കഴിയാത്തത് ഒന്നാം പിണറായി സർക്കാരിന് ഗുണമായി. കേരളത്തിൽ ഏറ്റവുമധികം കല്ലിടുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. ഓൺലൈനിൽ മുഖ്യമന്ത്രി കല്ലുകൾ മാത്രമിടുന്നു. ഇവിടെ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമാണുള്ളത്. ഇത് തന്നെയാണ് മോദിയും ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ഗോൾവാൾക്കറെ മാത്രം പഠിച്ചാൽ മതിയെന്ന് പറയുന്ന വൈസ് ചാൻസിലർ ആരുടെ താല്പര്യം സംരക്ഷിക്കുന്നുവെന്ന് വ്യക്തമാണ്. പാലാ ബിഷപ്പിൻ്റെ പ്രസ്താവനയിൽ ബിജെപി കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ്. ബി ജെ പി യുടെ നീക്കത്തിൽ ജാഗരൂകരാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona