സമനില തെറ്റിയവരെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ആക്ഷേപമുന്നയിക്കുന്നവർക്ക് വിഭ്രാന്തിയെന്ന് പറയുന്നു
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഒന്നിന് പുറകെ ഒന്നായി ആരോപണങ്ങൾ കനക്കുമ്പോൾ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി പറയുന്നത്. ലൈഫ് മിഷൻ കമ്മീഷനെയും ക്രമക്കേടിനേയും കുറിച്ച് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്‍റെ വെളിപ്പെടുത്തൽ രണ്ട് മന്ത്രിമാര്‍ ശരിവച്ചിട്ടുണ്ട് .എന്നിട്ടും ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
എന്ത് വന്നാലും തനിക്കോ ഓഫീസിന്നോ ബന്ധമില്ലെന്നാണ് സ്ഥിരം മറുപടി. വാര്‍ത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പെരുമാറുന്നത് സമനില തെറ്റിയവരെ പോലെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവർക്ക് വിഭ്രാന്തിയെന്ന് പറയുന്നു. മാധ്യമ ഉപദേഷ്ടാവിനെ പോലും തള്ളിക്കളഞ്ഞത് കഷ്ടമായിപ്പോയെന്നും രമേശ് ചെന്നിത്തല പരിസഹിച്ചു
