കൊവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് അവഗണിച്ചതിന്റെ ദുരന്തമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്.മുഖ്യമന്ത്രി ഒളിച്ചോടുകയാണ്.  മുഖ്യമന്ത്രിയെ ഉപദേശിക്കുന്ന സംഘത്തിൽ പൊളിച്ചെഴുത്ത് നടത്തണമെന്നും രമേശ് ചെന്നിത്തല കാസർകോട് പറഞ്ഞു

കാസർകോട്: നവോഥാനായകന്റെ പട്ടം കുറേ കെട്ടി ആടിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ട് എന്ത് പ്രയോജനമുണ്ടായി. അദ്ദേഹത്തിന്റെ യഥാർത്ഥ മുഖം ജനങ്ങൾക്ക് കൂടുതൽ വ്യക്തമായി കൊണ്ടിരിക്കുന്ന സന്ദർഭമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് അവഗണിച്ചതിന്റെ ദുരന്തമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്.മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. മുഖ്യമന്ത്രിയെ ഉപദേശിക്കുന്ന സംഘത്തിൽ പൊളിച്ചെഴുത്ത് നടത്തണമെന്നും രമേശ് ചെന്നിത്തല കാസർകോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona