'പൊരുതുന്ന പലസ്തീനൊപ്പം കോൺഗ്രസ്',തരൂർ നിലപാട് വ്യക്തമാക്കിയെന്ന് ചെന്നിത്തല; തിരുത്തിയെന്ന് വിഡി സതീശൻ
പലസ്തീൻ ഐക്യദാർഢ്യ പരിപാടി വിജയമാണെന്നും ശശി തരൂർ തന്നെ വിവാദത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ പലസ്തീൻ ഐക്യദാഢ്യ റാലിയിൽ ശശി തരൂർ നടത്തിയ പരാമർശത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും വിഡി സതീശനും. പലസ്തീൻ ഐക്യദാർഢ്യ പരിപാടി വിജയമാണെന്നും ശശി തരൂർ തന്നെ വിവാദത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
തരൂർ പറഞ്ഞതിനേക്കാൾ കൂടുതലൊന്നും പറയാനില്ല. പൊരുതുന്ന പലസ്തീനൊപ്പമാണ് കോൺഗ്രസ് എന്നും. വർക്കിംഗ് കമ്മിറ്റി പ്രമേയത്തിന് വിരുദ്ധമായി തരൂർ ഒന്നും പറഞ്ഞിട്ടില്ല. ഇസ്രായേൽ നടത്തുന്നത് ക്രൂരമായ നടപടിയാണ്. ഹമാസ് നടത്തുന്നത് ഭീകര പ്രവർത്തനമാണെന്ന് ഒരിക്കലും കോൺഗ്രസ് പറഞ്ഞിട്ടില്ലെന്നും ശശി തരൂരിനെ ഒറ്റപ്പെടുത്താൻ ശ്രമിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. ശശി തരൂർ പ്രസ്താവന തിരുത്തിയിട്ടുണ്ടെന്നായിരുന്നു തരൂരിന്റെ പലസ്തീൻ പരാമർശത്തോട് വിഡി സതീശന്റെ പ്രതികരണം. ഇനി വിവാദമാക്കേണ്ടതില്ല. കോൺഗ്രസ് നിലപാട് വർക്കിംഗ് കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര പലസ്തീനൊപ്പമാണ് കോൺഗ്രസെന്നും സതീശൻ കൂട്ടിച്ചേർത്തു. കാസർകോഡായിരുന്നു സതീശൻ്റെ പ്രതികരണം.
'പലസ്തീന്‍ വിഷയത്തില്‍ തരൂര്‍ പറഞ്ഞതിനോട് പൂര്‍ണയോജിപ്പില്ല'; നിലപാട് വിശദീകരിച്ച് എഐസിസി
അതേസമയം, ഹമാസ് വിരുദ്ധ പ്രസംഗത്തില്‍ ശശി തരൂരിനെ തള്ളി എഐസിസി രംഗത്തെത്തി. പലസ്തീൻ വിഷയത്തിൽ ശശി തരൂർ പറഞ്ഞതിനോട് പൂർണ യോജിപ്പില്ലെന്നാണ് എഐസിസി വ്യക്തമാക്കുന്നത്. ഇസ്രയേൽ - ഹമാസ് യുദ്ധത്തില്‍ കോൺഗ്രസിന് കേന്ദ്ര സർക്കാരിന്റെ അതേ നിലപാടല്ലെന്നും എഐസിസി വ്യക്തമാക്കി.
ശശി തരൂരിന്റെ പ്രസംഗം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് പാര്‍ട്ടി. തലസ്ഥാനത്തെ മഹല്ല് കമ്മിറ്റികളുടെ കോർഡിനേഷൻ കമ്മിറ്റി പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നും തരൂരിനെ ഒഴിവാക്കിയത് എതിർപ്പിന്‍റെ തുടക്കമായി പാർട്ടി കാണുന്നു. വിഴിഞ്ഞം സമരകാലത്ത് തുറമുഖത്തിനായി വാദിച്ചതിൽ ലത്തീൻ സഭക്ക് തരൂരിനോടുള്ള അകൽച്ചയ്ക്കിടെയാണ് മഹല്ല് കമ്മിറ്റികളും കടുപ്പിക്കുന്നത്.
https://www.youtube.com/watch?v=Ko18SgceYX8