തിരുവനന്തപുരം: ബം​ഗളൂരു മയക്കുമരുന്ന് കേസ് സംസ്ഥാന നാർക്കോട്ടിക് സെൽ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണം. കേരളം മയക്കുമരുന്ന് മാഫിയകളുടെ താവളമായി. ഭരണത്തിൻ്റെ തണലിൽ മയക്കുമരുന്ന് മാഫിയ അരങ്ങ് തകർക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കോൺഗ്രസ് ഓഫീസ് തകർക്കാൻ എന്തിനാണ് മുഖ്യമന്ത്രി അണികൾക്ക് നിർദ്ദേശം നൽകുന്നത്. മാർക്സിസ്റ്റ് പാർട്ടിയ്ക്ക് എന്ത് പറ്റി. കോൺഗ്രസിൻ്റെ 143 ഓഫീസുകൾ തകർത്തു. സർക്കാരിൻ്റെ മുഖം വികൃതമായി. അവർ രക്തസാക്ഷികളെ തിരക്കി നടക്കുകയാണ്. ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കൾക്ക് അടക്കം പങ്കുണ്ട്. വെഞ്ഞാറമൂട് കേസിൽ സി ബി ഐ അന്വേഷണം നടക്കട്ടെ. കൊലപാതകം നടന്ന ദിവസം പുലർച്ചെ രണ്ടേമുക്കാലിന് എന്തിനാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി പൊലീസ് സ്റ്റേഷനിൽ പോയത്.  കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് ശിക്ഷിയ്ക്കണം. 

കേശവദാസപുരത്ത് ഡി വൈ എഫ് ഐ പ്രവർത്തകർ ബോംബുണ്ടാക്കുന്നതിനിടെയാണ്  അപകടം ഉണ്ടായത്. ഇപ്പോഴത് പടക്കം ആക്കി മാറ്റിയെന്നും ചെന്നിത്തല ആരോപിച്ചു.  

Read Also: 'ബി ക്യാപിറ്റൽ ഫിനാൻസ് സർവ്വീസിൽ അനൂപ് മുഹമ്മദിന്റെ പങ്കെന്ത്'; ബിനീഷ് കോടിയേരിക്കെതിരെ വീണ്ടും പി കെ ഫിറോസ്...