Asianet News MalayalamAsianet News Malayalam

ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാനായേക്കും; ചെന്നിത്തല നല്ല പ്രതിപക്ഷ നേതാവെന്ന് അഭിപ്രായം

കോൺ​ഗ്രസിൽ ഇപ്പോൾ നേതാക്കൾ ഒറ്റക്കെട്ടാണ്. ചെന്നിത്തലയുടെ പദവികൾ സംബന്ധിച്ച അഭിപ്രായം മുമ്പ് പറഞ്ഞതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

ramesh chennithala is good opposition reader says oommen chandy
Author
Delhi, First Published Jan 18, 2021, 2:06 PM IST

ദില്ലി: രമേശ് ചെന്നിത്തല നല്ല പ്രതിപക്ഷ നേതാവാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺ​ഗ്രസിൽ ഇപ്പോൾ നേതാക്കൾ ഒറ്റക്കെട്ടാണ്. ചെന്നിത്തലയുടെ പദവികൾ സംബന്ധിച്ച അഭിപ്രായം മുമ്പ് പറഞ്ഞതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം, ഉമ്മൻ ചാണ്ടി കോൺ​ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാനായേക്കുമെന്ന് സൂചനകൾ ഉയരുന്നുണ്ട്. ഉമ്മൻ ചാണ്ടി എ.കെ ആൻറണിയുമായി കൂടിക്കാഴ്ച നടത്തുകയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രനേതൃത്വം സജീവമായി ഇടപെടുമെന്നാണ് വിവരം. എ കെ ആന്റണിക്കാണ് കേരളത്തിന്റെ ചുമതല. പ്രഖ്യാപനത്തിനു ശേഷം എ കെ ആന്‍റണി മുഴുവൻ സമയവും കേരളത്തിൽ ഉണ്ടാവും. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക. സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡിന്‍റെ ശക്തമായ ഇടപെടലാകും ഉണ്ടാകുക എന്നതുറപ്പാണ്. 

നിയമസഭാതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിരുന്നു. ഉമ്മൻചാണ്ടിയും മത്സരിക്കണമെന്ന നിർദേശത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചുവെന്ന് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്തു. ഇതോടെ മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന കാര്യത്തിൽ ഇപ്പോൾ ഹൈക്കമാൻഡ് തീരുമാനമെടുക്കുന്നില്ല. ഒരു മുഖ്യമന്ത്രിസ്ഥാനാർത്ഥിയെ മുന്നോട്ടുവച്ചാകില്ല കോൺഗ്രസും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. മുഖ്യമന്ത്രി ആരെന്ന് നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios