Asianet News MalayalamAsianet News Malayalam

സംസ്ഥാന ഭരണകൂടത്തെ വിലയിരുത്തുന്നതാകും ഉപതെരഞ്ഞെടുപ്പ്; രമേശ് ചെന്നിത്തല

ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വിലയ മുന്നേറ്റം തന്നെ ഉണ്ടാകും എന്നതിന് യാതൊരു സംശയവുമില്ലെന്നും ചെന്നിത്തല പറഞ്ഞു. 

ramesh chennithala reaction for declared by election date
Author
Kochi, First Published Sep 21, 2019, 1:30 PM IST

കൊച്ചി: സംസ്ഥാന ഭരണകൂടത്തെ വിലയിരുത്തുന്നതാകും വരാൻ പോകുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ദുർഭരണത്തിനെതിരെ വോട്ട് ചെയ്യാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വിലയ മുന്നേറ്റം തന്നെ ഉണ്ടാകും എന്നതിന് യാതൊരു സംശയവുമില്ലെന്നും ചെന്നിത്തല പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിൽ ഇതിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നുവെന്നുവെന്നും  ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് തെരഞ്ഞെടുപ്പിനെ വൈകിപ്പിച്ചത് ബിജെപിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

ഒക്ടോബർ 21നാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍ , എറണാകുളം , മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 24 ന് ഫലപ്രഖ്യാപനം നടക്കും.

Read More: കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന്

Follow Us:
Download App:
  • android
  • ios