മന്ത്രിസഭയിലെ എൻസിപി പ്രാതിനിധ്യം ഒഴിവാക്കാൻ മുഖ്യമന്ത്രി നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
വയനാട്: മഹാരാഷ്ട്രയിൽ അജിത് പവാറിന്‍റെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ എൻസിപി സഖ്യം പുനപരിശോധിക്കാൻ ഇടത് മുന്നണി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയിലെ എൻസിപി പ്രാതിനിധ്യം ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വയനാട്ടിൽ ആവശ്യപ്പെട്ടു,
മഹാരാഷ്ട്രയിൽ ശിവസേന കോൺഗ്രസ് സഖ്യം വരാത്തതിൽ ആശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു
