Asianet News MalayalamAsianet News Malayalam

എൽ ജി എസ് സമരം; സർക്കാർ നൽകിയ വാ​ഗ്ദാനം തട്ടിപ്പ്, മുഖം രക്ഷിക്കാനുള്ള അടവ് മാത്രമെന്നും ചെന്നിത്തല

തെരഞ്ഞെടുപ്പ് കമ്മീഷനോട് ആലോചിച്ചു വേണ്ടത് ചെയ്യുമെന്ന വാഗ്ദാനം തട്ടിപ്പാണ്. ചർച്ച നടത്തിയത് മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. 

ramesh chennithala reaction on government assurance to lgs rank holders
Author
Thiruvananthapuram, First Published Feb 28, 2021, 4:05 PM IST

തിരുവനന്തപുരം: പി എസ് സി ഉദ്യോ​ഗാർത്ഥികളുമായുള്ള ചർച്ചയിൽ സർക്കാർ നൽകിയ വാ​ഗ്ദാനം തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷനോട് ആലോചിച്ചു വേണ്ടത് ചെയ്യുമെന്ന വാഗ്ദാനം തട്ടിപ്പാണ്. ചർച്ച നടത്തിയത് മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. 

മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ന് പിഎസ്‍‍സി ഉദ്യോഗാർത്ഥികള്‍ സമരം അവസാനിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാല്‍ തെര. കമ്മീഷനുമായി ആലോചിച്ച ശേഷം ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികള്‍ പ്രതികരിച്ചു.

നൈറ്റ് വാച്ച്മാന്‍ തസ്തികയുടെ ജോലിസമയം എട്ട് മണികൂറാക്കി ക്രമീകരിച്ച് കൂടുതൽ അവസരം സൃഷ്ടിക്കും എന്ന് മന്ത്രി ഉറപ്പ് നല്‍കി. നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഈ ഒഴിവുകള്‍ നികത്തുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി. പിന്തുണച്ച സംഘടനകള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ നന്ദിയറിയിച്ചു. 

അതേസമയം, സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും. സമരം ശക്തമായി തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും സിപിഒ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഇനി ഒന്നും ചെയ്യാനില്ലെന്ന നിലപാട് തുടരുകയാണ് സർക്കാർ. അതേസമയം, യൂത്ത് കോൺഗ്രസിന്റെ നിരാഹാര സമരം ഇന്ന് അവസാനിച്ചേക്കും. 

Follow Us:
Download App:
  • android
  • ios