Asianet News MalayalamAsianet News Malayalam

കൊവിഡ് മരണങ്ങളിൽ സർക്കാർ കള്ളക്കണക്ക് പുറത്തുവിടുന്നുവെന്ന് രമേശ് ചെന്നിത്തല

കൊവിഡ് മരണങ്ങളെക്കുറിച്ച് സർക്കാർ കള്ളക്കണക്കാണ് പുറത്തുവിടുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമഗ്രമായ പരിശോധന നടത്തണം. മരണപ്പെടുന്ന എല്ലാവരുടെയും കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ramesh Chennithala says govt releases false figures on covid deaths
Author
Kerala, First Published Jul 2, 2021, 6:36 PM IST

തിരുവനന്തപുരം:  കൊവിഡ് മരണങ്ങളെക്കുറിച്ച് സർക്കാർ കള്ളക്കണക്കാണ് പുറത്തുവിടുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമഗ്രമായ പരിശോധന നടത്തണം. മരണപ്പെടുന്ന എല്ലാവരുടെയും കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരം ചോർന്ന സംഭവത്തിലെ നടപടിയിലും വിഷയത്തിലും ചെന്നിത്തല പ്രതികരിച്ചു. വോട്ടർപട്ടിക ക്രമക്കേട് പുറത്തുവന്നതിന് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് ശരിയല്ല. വോട്ടർപട്ടിക ആരും ചോർത്തി നൽകിയതല്ല. 

തെരഞ്ഞെടുപ്പ് കമ്മിഷൻ നാലര ലക്ഷം വോട്ടർമാരെ ഒഴിവാക്കുകയാണ് വേണ്ടത്.  ഇതിന്റെ പേരിൽ കരാർ ജീവനക്കാരെ ശിക്ഷിക്കുന്നത് ശരിയല്ല.  വോട്ടർപട്ടിക ശുദ്ധീകരിക്കുകയാണ് വേണ്ടത്.  എങ്ങനെ വ്യാജന്മാർ വോട്ടർ പട്ടികയിൽ വന്നു എന്നതാണ് അന്വഷിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios