സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി അപമാനിക്കരുത്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും ചെന്നിത്തല പറഞ്ഞു. 

തിരുവനന്തപുരം: എഐസിസിയില്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല. സ്ഥാനം ചോദിച്ചിട്ടുമില്ല തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനം വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി അപമാനിക്കരുത്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും ചെന്നിത്തല പറഞ്ഞു. 

നിയമസഭാ കയ്യാങ്കളി കേസില്‍ സ്പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു. കേസിൽ സ്പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ്സ ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. കയ്യാങ്കളി കേസിൽ സുപ്രീം കോടതിയിൽ വരെ നിയമപോരാട്ടം നടത്തിയതിനാൽ തനിക്ക് തടസ്സഹ‍ർജി ഫയൽ ചെയ്യാൻ അധികാരമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിർവാദം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.