കർഷക ആത്മഹത്യകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമുന്നയിച്ച് മാർച്ച് ആറിന് കട്ടപ്പനയിൽ ഏകദിന ഉപവാസം നടത്തുമെന്ന്  രമേശ് ചെന്നിത്തല അറിയിച്ചു. 

വയനാട്: കേരളത്തിലെ കർഷക ആത്മഹത്യകൾക്ക് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് ഏകദിന ഉപവാസത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കർഷക ആത്മഹത്യകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമുന്നയിച്ച് മാർച്ച് ആറിന് കട്ടപ്പനയിലാണ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം നടത്തുക

കർഷകരുടെ 5 ലക്ഷം രൂപവരെയുള്ള കാർഷിക കടങ്ങൾ സർക്കാർ എഴുതി തള്ളണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കർഷക ആത്മഹത്യകളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആവശ്യപ്പെട്ടിരുന്നു.