വലത്തോട്ട് മുണ്ട് ഉടുത്ത തന്റെ ഫോട്ടോ മനപ്പൂർവം ഫ്ലിപ് ചെയ്ത് ഇടത്തോട്ട് ആക്കി മാറ്റി പ്രചരിപ്പിച്ച കാഴ്ച വരെ പാലക്കാട് കണ്ടു. തൃപ്പൂണിത്തുറയിലാണ് രമേഷ് പിഷാരടി വോട്ട് ചെയ്തത്.

കൊച്ചി: യുഡിഎഫിന് അനുകൂലമായ കാറ്റാണെന്ന് രമേഷ് പിഷാരടി. വോട്ടിന് കാശ് എന്നത് കേരളത്തിൽ കാണാത്ത കാഴ്ചയാണെന്നും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും രമേഷ് പിഷാരടി പ്രതികരിച്ചു. പണവും സാരിയും നൽകുന്നുണ്ട് എന്ന് അറിഞ്ഞിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നത് ഇപ്പോൾ മാത്രമാണ്. നിഴൽ എന്ന് പറയുന്നതിനോട് ഒന്നുംപറയാൻ ഇല്ലെന്നും ജനങ്ങൾക്ക് കണ്ടു കഴിയുമ്പോൾ കാര്യം മനസിലാകുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. താൻ ദുർബലനും അരാഷ്ട്രീയ വാദിയും എന്ന് പറയുന്നു. ദുർബലൻ ആണെങ്കിൽ എന്തിനാണ് ഇത്രയും അധിക്ഷേപമെന്നും രമേഷ് പിഷാരടി ചോദിച്ചു. തനിക്കെതിരെ കഥയുണ്ടെന്നും 10ന് ശേഷം പുറത്തുവിടുമെന്നും പറയുന്ന ശോഭയുടെ പ്രസ്താവനയിൽ, അങ്ങനെ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് മുൻപ് അല്ലേ പറയേണ്ടതെന്നും പിഷാരടി ചോദിച്ചു. വലത്തോട്ട് മുണ്ട് ഉടുത്ത തന്റെ ഫോട്ടോ മനപ്പൂർവം ഫ്ലിപ് ചെയ്ത് ഇടത്തോട്ട് ആക്കി മാറ്റി പ്രചരിപ്പിച്ച കാഴ്ച വരെ പാലക്കാട് കണ്ടു. തൃപ്പൂണിത്തുറയിലാണ് രമേഷ് പിഷാരടി വോട്ട് ചെയ്തത്. കെ ബാബുവും പിഷാരടിക്കൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പ്രതീക്ഷയുണ്ട്, യുഡിഎഫ് അനുകൂല കാറ്റാണ് എല്ലായിടത്തും വീശുന്നത്; രമേശ് പിഷാരടി