കോട്ടയം: കേരള കോണ്‍ഗ്രസിലെ രണ്ടില ചിഹ്ന തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് അന്തിമ വിധി പറഞ്ഞേക്കും. ജോസ് കെ മാണി പക്ഷവും പിജെ ജോസഫ് പക്ഷവും രണ്ടില ചിഹ്നത്തിനായി അവകാശ വാദം ഉന്നയിച്ചതോടെയാണ് വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നിലേക്കെത്തിയത്. ഇരു കൂട്ടരുടേയും വാദം വിശദമായി കമ്മീഷൻ കേട്ടിരുന്നു.

ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കാൻ കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് നിയമസാധുത ഇല്ലാത്തതിനാല്‍ ചിഹ്നം അവര്‍ക്ക് നല്‍കരുതെന്ന് ജോസഫ് പക്ഷം വാദിച്ചു. പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും ജനപ്രതിനിധികളും തങ്ങളോടൊപ്പം ആയതിനാല്‍ രണ്ടില ചിഹ്നം ലഭിക്കണമെന്നാണ് ജോസ് പക്ഷത്തിന്‍റെ ആവശ്യം.