വീണ്ടും ഷാജിക്ക് കാർ കൊടുക്കണോയെന്ന് അച്ഛൻ തീരുമാനിക്കട്ടെയെന്നും മുഹാജിർ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുഹാജിറിന്റെ പ്രതികരണം.
കണ്ണൂർ: റേഞ്ച് റോവർ കാർ വിവാദത്തിൽ പ്രതികരണവുമായി കാർ ഉടമ യാക്കൂബിന്റെ മകൻ മുഹാജിർ. വീട്ടുകാർ വിദേശത്താണെന്നും അതിനാലാണ് കെഎം ഷാജിക്ക് കാർ കൊടുത്തതെന്നുമാണ് മുഹാജിറിന്റെ പ്രതികരണം. തനിക്ക് ചില യാത്രകളുളളതിനാലാണ് കാർ തിരികെ വാങ്ങിയത്. വീണ്ടും ഷാജിക്ക് കാർ കൊടുക്കണോയെന്ന് അച്ഛൻ തീരുമാനിക്കട്ടെയെന്നും മുഹാജിർ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുഹാജിറിന്റെ പ്രതികരണം.
കെ . എം ഷാജി ആവശ്യപ്പെട്ടാൽ ഇനിയും കാർ നൽകുമെന്നാണ് റേഞ്ച് റോവർ കാർ വിവാദത്തിൽ കാർ ഉടമ യാക്കൂബ് ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. കാർ നൽകിയതിൻ്റെ പേരിൽ വഴിവിട്ട ഒരു സഹായവും തനിക്ക് കിട്ടിയിട്ടില്ല. മന്ത്രിയാകുന്നതിന് മുമ്പും റേഞ്ച് റോവർ ഷാജി ഉപയോഗിച്ചിട്ടുണ്ട്. വിവാദങ്ങളെ ഭയക്കുന്നില്ലെന്നും ഷാജിയുമായി വർഷങ്ങളുടെ പരിചയമെന്നും യാക്കൂബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.












