1996 മുതൽ ഇടതുപക്ഷത്തിനൊപ്പം മാത്രം നിൽക്കുന്ന മണ്ഡലത്തിൽ 2016 വരെ അഞ്ച് തവണ രാജു എബ്രഹാം തന്നെയായിരുന്നു നിയമസഭയിൽ എത്തിയത്. പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണച്ചിരുന്ന ചില വിഭാഗങ്ങൾ ഇടതുപക്ഷത്തിന്റെ ഭരണമികവിലും വികസന പ്രവർത്തനങ്ങളിലും ആകൃഷ്ടരായി മാറുന്ന പ്രവണതയാണ് കാണുന്നത്.
റാന്നി : 2026 നിയമസഭ തെരഞ്ഞെടുപ്പിൽ റാന്നി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിന് വിജയം. 54652 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പഴകുളം മധു വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായണൻ 50308 വോട്ടുകളും, ബിജെപി സ്ഥാനാർഥി തോമസ് കെ. സാമുവൽ 17993 വോട്ടുകളും നേടി.
റാന്നി താലൂക്കിൽ ഉൾപ്പെടുന്ന റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂർ, ചെറുകോൽ, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും, മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എഴുമറ്റൂർ, കോട്ടാങ്ങൽ, കൊറ്റനാട് എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണിത്. അതിജീവനത്തിൻറെ പശ്ചാത്തലത്തിൽ നിന്നാണ് റാന്നിയിൽ രാഷ്ട്രീയം രൂപപ്പെടുന്നത്. രാഷ്ട്രീയമായി ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള മണ്ഡലമാണ് റാന്നി. മഴക്കാലത്തെ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, റോഡുകളുടെ തകർച്ച, വന്യജീവി ശല്യം, കൃഷിനാശം, നഷ്ടപരിഹാരം ലഭിക്കുന്നതിലെ കാലതാമസം എന്നിവ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ശബരിമല സ്വർണ്ണകൊള്ള തുടങ്ങി വികസനം വരെ മണ്ഡലത്തിൽ ചർച്ചയായി മാറിയിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളായിരുന്നു കടന്നു പോയിരുന്നത്. മാത്രമല്ല സിപിഐഎം - ആർഎസ്എസ് ഡീൽ ആരോപിക്കപ്പെടുന്ന മറ്റൊരു മണ്ഡലം കൂടിയായിരുന്നു റാന്നി. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 1,285 വോട്ടുകൾക്കാണ് പ്രമോദ് നാരായണൻ വിജയിക്കുന്നത്. 1996 മുതൽ ഇടത് ഭൂരിപക്ഷം ഉയർത്തുന്ന മണ്ഡലമാണ് റാന്നി.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
യുഡിഎഫിൻറെ ഭാഗമായിരുന്ന കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് ചേക്കേറിയതും അതുമൂലം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ചതും കണ്ട തെരഞ്ഞെടുപ്പായിരുന്നു 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പ്രമോദ് നാരായണൻ ഏകദേശം 52,700 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി റിങ്കു ചെറിയാന് 51,400 വോട്ടുകളാണ് ലഭിച്ചത്. വെറും 1,300 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് മണ്ഡലം നിലനിർത്തിയത്.
1996 മുതൽ ഇടതുപക്ഷത്തിനൊപ്പം മാത്രം നിൽക്കുന്ന മണ്ഡലത്തിൽ 2016 വരെ അഞ്ച് തവണ രാജു എബ്രഹാം തന്നെയായിരുന്നു നിയമസഭയിൽ എത്തിയത്. പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണച്ചിരുന്ന ചില വിഭാഗങ്ങൾ ഇടതുപക്ഷത്തിന്റെ ഭരണമികവിലും വികസന പ്രവർത്തനങ്ങളിലും ആകൃഷ്ടരായി മാറുന്ന പ്രവണതയാണ് കാണുന്നത്.




